Trending

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ


ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ 8.30 നാണ് മത്സരം. ഗ്രൂപ്പ് ഡിയില്‍ മൂന്ന് പോയിന്റുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ആദ്യ മത്സരം തോറ്റ അഫ്ഗാനിസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്.

ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയില്‍ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ ഛേത്രിയുടെ ഇരട്ട ഗോളിലാണ് ഇന്ത്യ കംപോഡിയയെ തോല്‍പ്പിച്ചത്. 14, 60 മിനിറ്റുകളിലാണ് ഛേത്രിയുടെ ഗോളുകള്‍. ഹോങ്ങ്‌കോങ്ങിനോടാണ് അഫ്ഗാന്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഹോങ്ങ്കോങ്ങ് വിജയിച്ചത്. ഹോങ്ങ്‌കോങ്ങാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത്.

കംപോഡിയക്കെതിരെ ഇരട്ട ഗോളോടെ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളില്‍ നേടിയ ഗോളുകളുടെ എണ്ണം 82 ആക്കി ഉയര്‍ത്തി. മൂന്ന് ഗോള്‍ കൂടി കണ്ടെത്തിയാല്‍ ഹങ്കറിയുടെ പുഷ്‌കാസിനെ മറികടക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റനാകും. 117 ഗോളുമായി ക്രിസ്റ്റ്യാനോയാണ് ഗോള്‍ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. ലയണല്‍ മെസ്സി 86 ഗോളുമായി നാലാം സ്ഥാനത്താണ്. പുഷ്‌കാസ് അഞ്ചാം സ്ഥാനത്തും ഛേത്രി ആറാം സ്ഥാനത്തുമാണ്.

Previous Post Next Post
Italian Trulli
Italian Trulli