നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ച. പൊതുമരാമത്ത് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് വകുപ്പ് സെക്രട്ടറിക്ക് കൈമാറി. സംഭവത്തിൽ കരാർ കമ്പനിക്കും മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ബീമുകൾ സ്ഥാപിക്കുമ്പോൾ ചുമതലയുള്ള PWD എൻജിനീയർമാർ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
Tags:
MAVOOR
