Trending

നീറ്റ് :വിദ്യാർത്ഥികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി


നീറ്റ് പിജി പ്രവേശനത്തിൽ ഒഴിവ് വന്ന സീറ്റുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർത്ഥികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നീറ്റ് 2021-ലെ അഖിലേന്ത്യാ ക്വാട്ട പ്രകാരം ഒഴിവുള്ള 1456 ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ നികത്തേണ്ടതില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
ജസ്റ്റിസ് എം ആർ ഷാ, അനിരുന്ധാ ബോസ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി തള്ളിയത്. ഒന്നര വർഷത്തിന് ശേഷം കൗൺസിലിംഗ് വീണ്ടും ആരംഭിച്ചാൽ കോഴ്സിന്റെ ഗുണമേന്മ നഷ്ടപ്പെടുമെന്നും, ആരോഗ്യ മേഖലയിൽ വിട്ട് വീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
Previous Post Next Post
Italian Trulli
Italian Trulli