Trending

അംഗൻവാടിയിലേക്ക് ഫർണ്ണിച്ചറുകൾ നൽയി യംഗ് സ്റ്റാർ പ്രവർത്തകർ


കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി അംഗൻവാടിയിലെ കുട്ടികൾക്ക് കസേരകൾ നൽകി യംഗ് സ്റ്റാർ ക്ലബ് പ്രവർത്തകർ. അംഗൻവാടി ടീച്ചർ സിനി വിഷയം എ എൽ എം സി അംഗം അഹമ്മദ് കുട്ടി പൂളക്കത്തൊടിയെ അറിയിക്കുകയും അഹമ്മദ് കുട്ടി 
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയുമായിരുന്നു.

ഷംലൂലത്തിൻ്റെ അഭ്യർത്ഥന പ്രകാരമാണ് അംഗൻവാടിയിലേക്ക് ആവശ്യമായ 15 കസേരകൾ നൽകിയത്. അംഗൻവാടിയിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ
അംഗണവാടി ടീച്ചർ സിനി യംഗ് സ്റ്റാർ പ്രവർത്തകരിൽ നിന്നും കസേരഏറ്റുവാങ്ങി.

യംഗ് സ്റ്റാർ പ്രസിഡന്റ് എ.പി റിയാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി സുനിൽ, കെ.കെ.സി നാസർ, എം.എ അബ്ദുൽ അസിസ് ആരിഫ്, എം.എ അബ്ദുറഹിമാൻ ഹാജി, പി.കുഞ്ഞോയി, സലീം കൊളായി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli