Trending

ഉച്ചഭക്ഷണത്തിന്‍റെ ഗുണമേന്മ ഉറപ്പാക്കും; സ്കളുകളില്‍ പരിശോധന തുടരുമെന്ന് മന്ത്രി വി ശിവൻകുട്ടി.


സംസ്ഥാനത്ത് 3 ദിവസം കൊണ്ട് പരിശോധന നടത്തിയത് 7149 സ്‌കൂളുകളിൽ. അപാകതകൾ കണ്ടെത്തിയ 395 സ്കൂളുകൾക്ക് പ്രശ്ന പരിഹാരത്തിന് അടിയന്തര നിർദേശം വകുപ്പ് നൽകി. ഉച്ചഭക്ഷണത്തിന്‍റെ ഗുണമേൻമ ഉറപ്പാക്കുന്നതിനായി പരിശോധന തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണമേൻമ സ്കൂളുകളുടെ സാഹചര്യം എന്നിവയാണ് വകുപ്പുകൾ സംയുക്തമായി പരിശോധിച്ചത്. സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയിലുൾപെട്ട 12,306 സ്കൂളുകളിൽ 7,149 സ്കൂളുകൾ സംഘം പരിശോധന നടത്തി. പരിശോധന നടത്തിയ 6,754 സ്കൂളുകളിൽ യാതൊരുവിധ പ്രശ്നങ്ങളും കണ്ടെത്തിയില്ല. അപാകതകൾ കണ്ടെത്തിയ 395 സ്കൂളുകൾക്ക് അവ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നിർദ്ദേശവും മന്ത്രി നൽകി.

പാചക തൊഴിലാളികൾക്ക് ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാകാത്തിടത്ത് അത് എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. സ്കൂളുകളിൽ ഗുണനിലവാരമുള്ള അടുക്കള, സ്റ്റോർ മുറി, മാലിന്യനിർമാർജന സംവിധാനം എന്നിവ ഉറപ്പു വരുത്തണം.
പാചക തൊഴിലാളികൾക്ക് ഹെഡ്‌ക്യാപ്, എപ്രൺ, ഗ്ലൗസ് എന്നിവ ഉറപ്പാക്കണം. അടുക്കളയ്ക്ക് മതിയായ സ്ഥലസൗകര്യം ഉണ്ടാകണം. ഇവയാണ് നൽകിയിട്ടുള്ള നിർദേശം. സ്കൂളുകളിലെ പരിശോധന തുടരുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
Previous Post Next Post
Italian Trulli
Italian Trulli