Trending

പ്ലസ് വൺ പരീക്ഷ ഇത്തവണ എഴുതുന്നത് 4,24,696 പേർ; തിങ്കളാഴ്ച തുടങ്ങുന്ന പരീക്ഷ എഴുത്തിൽ 211904 പേർ പെൺകുട്ടികളും 212792 പേർ ആൺകുട്ടികളുമാണ്,


കോഴിക്കോട്ട് ഇത്തവണ 45358വിദ്യാർത്ഥികൾ പരീക്ഷക്കിരിക്കും.

തിരുവനന്തപുരം : ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ തിങ്കളാഴ്ച തുടങ്ങും. ഈ വർഷം 4,24,696 പേരാണ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ അധ്യയനവർഷം നടത്തേണ്ട പരീക്ഷ കോവിഡ് സാഹചര്യത്തിൽ പാഠഭാഗങ്ങൾ തീരാതെ വന്നതോടെയാണ് ജൂണിലേക്ക് നീണ്ടത്.

പരീക്ഷ എഴുതുന്നവരിൽ 211904 പേർ പെൺകുട്ടികളും 212792 പേർ ആൺകുട്ടികളുമാണ്. കൂടുതൽ പേർ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലാണ്. 77803 പേർ. കുറവ് ഇടുക്കി ജില്ലയിലാണ്. 11008 പേർ. ഗൾഫിൽ 505 പേരും ലക്ഷദ്വീപിൽ 906 പേരും മാഹിയിൽ 791 പേരും പരീക്ഷയെഴുതുന്നുണ്ട്. ജൂൺ 30നാണ് പരീക്ഷ അവസാനിക്കുന്നത്

പരീക്ഷയെഴുതുന്നവരുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം 34000, കൊല്ലം 28233, പത്തനംതിട്ട 11707, ആലപ്പുഴ 23554, കോട്ടയം 20984, ഇടുക്കി 11008, എറണാകുളം 33144, തൃശൂർ 35568, പാലക്കാട് 37290, മലപ്പുറം 77803, കോഴിക്കോട് 45358, വയനാട് 11468, കണ്ണൂർ 34602, കാസർകോട് 17775.
Previous Post Next Post
Italian Trulli
Italian Trulli