Trending

പതിനാലാം പഞ്ചവത്സര പദ്ധതി: കൊടിയത്തൂരിൽ വികസന സെമിനാർ സംഘടിപ്പിച്ചു.


വികസന സെമിനാർ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്യുന്നു.

കൊടിയത്തൂർ : പതിനാലാം പഞ്ചവൽസര പദ്ധതിയിൽ 2022-2023 വാർഷിക പദ്ധതി രൂപവൽക്കരണത്തിന്റെ ഭാഗമായി കൊടിയത്തൂർ  ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു.
വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗങ്ങൾ, ഊരു കൂട്ടം, വയോജന ഗ്രാമസഭ, ഭിന്ന ശേഷി ഗ്രാമസഭ, എന്നിവക്ക്‌ ശേഷം വിളിച്ചു ചേർത്ത പഞ്ചായത്ത്‌ തല വികസന സെമിനാറിൽ ജന പ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങൾ, വാർഡ്‌ ഗ്രാമസഭകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, പ്രത്യേക ഗ്രാമസഭകളുടെ പ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങ
വിവിധ തുറകളിലുള്ള നിരവധി പേർ പങ്കെടുത്തു.

കുന്ദമംഗലം ബ്ലോക്ക്പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷ
ദിവ്യ ഷിബു
2022-23 വാർഷിക പദ്ധതിയുടെ കരട്‌ രേഖ അവതരിപ്പിച്ചു.

ആസൂത്രണ സമിതി ഉപിദ്ധ്യക്ഷൻ കെ പി അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുംതാസ് ജമീല,
ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷ എം.കെ നദീറ, മെമ്പർ സുഹറ വെള്ളങ്ങോട്ട്,
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, സിജി കുറ്റികൊമ്പിൽ,പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, കെ.ടി. മൻസൂർ, അബ്ദുൽ അസീസ് മാസ്റ്റർ, പി എ അബ്ദുൽ കലാം ആസാദ് മാസ്റ്റർ,ജ്യോതി ബസു കാരക്കുറ്റി തുടങ്ങിയവർ സംസാരിച്ചു. 

ഉൽപ്പാദന മേഖലയിൽ നെൽകൃഷി പ്രോത്സാഹനത്തിനായി 5 ലക്ഷം, വനിതകൾക്ക്പച്ചക്കറി കൃഷിക്കായി 2.5 ലക്ഷം, ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്കായി 5 ലക്ഷം അഗ്രോ ഫാർമസിക്കായി 5 ലക്ഷം, സേവന മേഖലയിൽ അംഗൻവാടി പോഷകാഹാരം 10 ലക്ഷം, ഭിന്നശേഷി സ്കോളർഷിപ്പിനായി ജില്ല ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ 14 ലക്ഷം, ഭിന്നശേഷി കലാമേളക്കായി ഒരു ലക്ഷം, ലൈഫ് പദ്ധതിയിൽ വീട് നിർമ്മാണത്തിനായി ജനറൽ വിഭാഗത്തിന് 17 ലക്ഷം, പട്ടികജാതി വിഭാഗത്തിന് 13, 29,400 രൂപ, പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ 86,680 രൂപ, കൃഷി ഭവന് ഭൗതിക സാഹചര്യമൊരുക്കൽ,  പാലിയേറ്റീവ് പരിചരണത്തിനായി 12 ലക്ഷം, എന്നിങ്ങനെയും നീക്കിവെച്ചിട്ടുണ്ട്.

ചെറുവാടി പുഞ്ചപ്പാടത്ത് നെൽകൃഷി കൂടുതൽ പ്രായോഗികമാക്കുന്നതിന് ഷട്ടർ നിർമ്മാണത്തിന് 10 ലക്ഷം, നിരവധി വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനമുൾപ്പെടെ നൽകുന്ന പരിശീല കുളം നിർമ്മാണത്തിന് 15 ലക്ഷം,
ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതി, പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണം വാങ്ങൽ, പൊതുവിദ്യാലയങ്ങളുടെ പെയിൻ്റിംഗ്, ഫിനിഷിംഗ് സ്കൂൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം എന്നിവക്കും വേനൽ കാല കുടിവെള്ള വിതരണം ആശുപത്രികളിലേക്ക് മരുന്ന് വാങ്ങൽ, തോട്ടുമുക്കം സ്കൂൾ ഗ്രൗണ്ട് നവീകരണം, തോട്ടുമുക്കം സബ് സെൻ്റർ നിർമ്മാണം, കഴുത്തൂട്ടിപ്പുറായി ജി എൽ പി സ്കൂൾ ക്ലാസ് റൂം നിർമ്മാണം, ഭിന്നശേഷിക്കാർക്ക് മുച്ചക്രം വാങ്ങൽ, പെൺകുട്ടികൾക്ക് സൈക്കിൾ, കാരക്കുറ്റി സ്റ്റേഡിയം നവീകരണം തുടങ്ങിയവക്കും തുക മാറ്റിവെച്ചിട്ടുണ്ട്.

പശ്ചാത്തല മേഖലയിൽ റോഡ് നിർമ്മാണം, നവീകരണം, സാംസ്കാരിക നിലയം പുനരുദ്ധാരണം, കുളം നവീകരണം, കുടിവെള്ള പദ്ധതികൾ എന്നിവയും തുക മാറ്റിവെച്ച പ്രധാന പദ്ധതികളാണ്.
Previous Post Next Post
Italian Trulli
Italian Trulli