ഗോതമ്പറോഡ് ഹെവന്‍സ് പ്രി സ്‌കൂളില്‍ ഫലവൃക്ഷത്തൈ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ ഷിബു നിര്‍വഹിക്കുന്നു.
കൊടിയത്തൂര്‍ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗോതമ്പറോഡ് ഹെവന്‍സ് പ്രി സ്‌കൂളില്‍ ഭൂമിക്ക് തണലൊരുക്കാം പരിപാടിയിലൂടെ മുഴുവന്‍ കുരുന്നു വിദ്യാര്‍ഥികള്‍ക്കും ഫലവൃക്ഷതൈകളും ഓരോ വീട്ടിലും ഒരു അടുക്കളത്തോട്ടം നിര്‍മിക്കാനായി പച്ചക്കറിവിത്തുകളും വിതരണം ചെയ്തു.
കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ ഷിബു വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഹെവന്‍സ് ജീറോഡ് പ്രിന്‍സിപ്പില്‍ ടി.കെ സുമയ്യ അധ്യക്ഷത വഹിച്ചു.
പി. അബ്ദുസത്താര്‍ മാസ്റ്റര്‍, സാലിം ജീറോഡ്, സൈഫു റശീദ്, ഹസീന തൃക്കളയൂര്‍, കെജി ഷാഹിന എന്നിവര്‍ സംസാരിച്ചു.
Tags:
KODIYATHUR
