Trending

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ഈമാസം 13ന് ഹർത്താലിന് ആഹ്വാനം ചെയ്ത് എൽഡിഎഫ്


ബഫർ സോൺ സംബന്ധമായ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ഈമാസം 13ന് ഹർത്താലിന് ആഹ്വാനം ചെയ്ത് എൽഡിഎഫ്.

ഈ രൂപത്തിൽ നിയമം നടപ്പിലാക്കിയാൽ കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളായ വാണിമൽ, നരിപ്പറ്റ, കാവിലുംപാറ, ചെങ്ങരോത്ത്, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പേരാമ്പ്ര, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, എന്നിവയെ പൂർണ്ണമായും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ എന്നിവയെ ഭാഗികമായും ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഉത്തരവിനെതിരെ മേഖലയിൽ ആശങ്ക പടരുന്ന സാഹചര്യത്തിലാണ് ഹർത്താലിന് എൽഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. 13ന് രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ.
Previous Post Next Post
Italian Trulli
Italian Trulli