നിത്യജീവിതത്തില്‍ നാം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാറുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ പലതും പല അസുഖങ്ങളുടെയും കരുതല്‍ ആവശ്യമായ മറ്റ് സങ്കീര്‍ണമായ പ്രശ്നങ്ങളുടെയും ഭാഗവും ആകാം.
എന്തായാലും അത്തരത്തില്‍ പലരും ധാരാളമായി പരാതിപ്പെടാറുള്ളൊരു പ്രശ്നമാണ് പെട്ടെന്ന് വരുന്ന തലകറക്കവും ക്ഷീണവും.
ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുമ്പോഴോ , പെട്ടെന്ന് നടക്കാന്‍ തുടങ്ങുമ്പോഴോ എല്ലാം തലകറങ്ങുന്നത് പോലെ . അല്ലെങ്കില്‍ ക്ഷീണം. ഇവയെല്ലാം പല അസുഖങ്ങളുടെയും ഭാഗമായി വരാം. എന്നാലിതിന്‍റെ കാരണമായി വലിയ രീതിയില്‍ വരുന്നൊരു പ്രശ്നം രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്ന സാഹചര്യമാണ്.
Tags:
HEALTH