മുക്കം : മുസ്ലിം ലീഗ് സ്നേഹസംഗമം സൗഹൃദ സദസ്സിന്റെ കോഴിക്കോട്ടെ സമാപന സമ്മേളനത്തിൽ 500 പേരെ പങ്കെടുപ്പിക്കുവാൻ എസ്. ടി. യു. തിരുവമ്പാടി മണ്ഡലം കമ്മറ്റി തീരുമാനിച്ചു. പ്രസിഡന്റ് പി. കെ. മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അബ്ദു ഉദ്ഘാടനം ചെയ്തു .
തിരുവമ്പാടി മണ്ഡലം എസ്. ടി. യു. മെമ്പർഷിപ്പ് നടപടികൾ പൂർത്തീകരിച്ച രേഖകൾ ജില്ലാ കമ്മറ്റിക്ക് തിരിച്ചേൽപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റ് അബൂബക്കർ മൗലവി മുഖ്യ പ്രഭാഷണം നടത്തി. പി വി അബ്ദു,കെ കെ അബു തുടങ്ങിയവർ പ്രസംഗിച്ചു. എസ് ടി യു മണ്ഡലം സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി സ്വാഗതവും വൈസ് പ്രസിഡന്റ് മുനീർ മൂത്താലം നന്ദിയും പറഞ്ഞു
Tags:
MUKKAM
