വ്യോമസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് ജൂൺ 24 ന് ആരംഭിക്കുമെന്ന് ഇന്ത്യൻ എയർഫോഴ്സ് മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി പറഞ്ഞു.
2022 ലെ അഗ്‌നിപഥ് സ്‌കീമിന് കീഴിലുള്ള റിക്രൂട്ട്മെന്റിനായി പ്രായപരിധി 21 ൽ നിന്ന് 23 ആയി ഉയർത്തിയതിൽ ഇന്ത്യൻ എയർഫോഴ്സ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചിരുന്നു.
അഗ്നിപഥ് സ്‌കീമുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ എയർഫോഴ്സ് മേധാവിയുടെ പുതിയ അറിയിപ്പ്.
കേന്ദ്ര സർക്കാറിന്റെ അഗ്നിപഥ് സകീം യുവാക്കൾക്ക് പ്രയോജനകരമാണെന്നും വിആർ ചൗധരി വ്യക്തമാക്കി.
കോവിഡിനെ തുടർന്ന് വ്യോമസേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
എന്നാൽ ഇന്ത്യൻ നാവികസേന കഴിഞ്ഞ രണ്ട് വർഷങ്ങളിൽ യഥാക്രമം റിക്രൂട്ട് ചെയ്തിട്ടുണ്ട്.
Tags:
INDIA