----------------------------------------
കൊച്ചി മെട്രോ ട്രെയിനിലും ഡൽഹി മെട്രോയിലും യാത്ര ചെയ്തപ്പോൾ കിട്ടാത്ത എന്തോ ഒരനുഭൂതി ഖത്തർ മെട്രോയിൽ കയറിയപ്പോൾ കിട്ടിയിരുന്നു. അധിക ഭാഗവും ഭൂഗർഭ പതയായതിനാലായിരിക്കാം ഇങ്ങനെ ഒരു നിർവൃതി ലഭിക്കാൻ കാരണം.
ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ പ്രവർത്തനം ആരംഭിച്ച അതിവേഗ റയിൽ ഗതാഗത സംവിധാനമാണ് ദോഹ മെട്രോ. ഖത്തർ റെയിലിന്നാണ് ഇതിന്റെ ഉടമസ്ഥാവകാശം. ഇതിന്ന് നാലു പാതകളാണുള്ളത്. ഭൂരിഭാഗം പാതകളും ഭൂഗർഭ പാതകളാണ്. ദോഹ മെട്രോ പ്രൊജക്റ്റ് 2026 ഓടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടം 2019ൽ പൂർത്തിയായി. ചുവന്ന പാത, പച്ച പാത, ഗോൾഡ് പാത, നീല പാത എന്നിവയാണ് നിലവിലുള്ള മെട്രോ പാതകൾ. മുഖ്യ കാര്യാലയം ദോഹയിലാണ്.
2013ആരംഭത്തിലാണ് മെട്രോയുടെ കരാർ നടപടികൾ ഖത്തർ റെയിൽ തുടങ്ങുന്നത്.111കിലോമീറ്റർ തുരങ്ക പാതയാണ്. അൽ ഖസാർ മുതൽ അൽ വക്റ വരെയാണ് ഒരു പാത. ഹമദ് അന്താരാഷ്ട്ര വിമാന താവളം, ഖത്താര, ഖത്തർ യൂണിവേഴ്സിറ്റി, കോർണിഷ്, മുശയിരിബ്, ഖുസൈൽ തുടങ്ങിയ സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ഇത് ചുവന്ന പതയാണ്. ഈ പാതക്ക് 40km നീളമുണ്ട്.
അൽരിഫ, എഡ്യൂക്കേഷൻ സിറ്റി, ഖത്തർ നാഷണൽ ലൈബ്രറി, അൽറയ്യാൻ, ഹമദ് ഹോസ്പിറ്റൽ, വൈറ്റ് പാലസ്, അൽബിദ, തുടങ്ങിയ സ്റ്റേഷനിലൂടെ കടന്നു പോകുന്നതാണ് പച്ച പാത.
അൽ അസീസിയ്യ, സ്‌പോർട് സിറ്റി, അ ൽവാബ്, അൽ സുഡാൻ, അൽ സാഡ്, ബിൻ മഹമൂദ്, സൂഖ് വാഖിഫ്, ഖത്തർ നാഷണൽ മ്യൂസിയം, റാസ് അബൂ അബൂദ തുടങ്ങിയ സ്റ്റേഷനുകളിലൂടെ കടന്നു പോകുന്ന പാതയാണ് ഗോൾഡ് ലൈൻ. മൂന്ന് പാതകളെയും ബന്ധിപ്പിക്കുന്ന പ്രധാന ജങ്ഷനാണ് മുശയിരിബ് സ്റ്റേഷൻ.
മെട്രോയുടെ സ്റ്റേഷനുകളിൽ സ്ഥാപിച്ച ഊർജ്ജ ക്ഷമതയുള്ള അഞ്ഞൂറോളം ഇലവേറ്ററുകളും എസ്‌കലേറ്ററുകളും നിർമ്മിക്കാനുള്ള കരാറുകൾ ഫിൻലാൻഡ് ആസ്ഥാനമായ കോൺ കോർപ്പറേഷൻ എന്ന പ്രമുഖ എസ്‌കലേറ്റർ നിർമാതാക്കൾക്കാണ് നൽകിയിരുന്നത്.189ഇലവേറ്ററുകളും 253എസ്‌കലേറ്ററുകളും, തറയിലൂടെ സ്വയം നീങ്ങുന്ന 102ഓട്ടോ വാക്വെയുടെ നിർമാണവുമാണ് നടന്നത്.
ഡ്രൈവർ ആവശ്യമില്ലാത്ത 75ട്രൈനുകളാണ് ഖത്തറിൽ ഓടുന്നത്. മൂന്ന് കോച്ചുകളുള്ള (കാർസ് )മെട്രോ ട്രൈനുകൾ ഇറക്കുമതി ചെയ്തത് ജപ്പാനിൽ നിന്നാണ്.
അൽ വക്റയിൽ നിന്നാണ് ഞങ്ങൾ മെട്രോയിൽ കയറിയത്. മെട്രോ യാത്ര നല്ലൊരു അനുഭവമായിരുന്നു.
Tags:
KODIYATHUR
