രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതായി കണക്കുകള്‍. 24 ജില്ലകളില്‍ പൊസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിന് മുകളിലെത്തി.എന്നാല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. കേരളത്തിലെ 7 ജില്ലകളിലും മിസോറമിലെ 5 ജില്ലകളിലും ഉള്‍പ്പടെ ആകെ 17 ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലാണ് പൊസിറ്റിവിറ്റി നിരക്ക്. ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ് ഉള്‍പ്പടെ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലും പ്രതിദിന കണക്ക് കൂടി.
അതേസമയം, രാജ്യത്തിതുവരെ നല്‍കിയ ആകെ കൊവിഡ് വാക്സിനുകളുടെ എണ്ണം 195.07 കോടി (1,95,07,08,541) കടന്നു. 2,50,27,810 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന്‍ നല്‍കിയത്. എല്ലാവര്‍ക്കും കൊവിഡ്-19 പ്രതിരോധ കുത്തിവയ്പു നല്‍കുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21-നാണ് തുടക്കമായത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി വാക്സിനുകള്‍ നല്‍കി.
12 മുതല്‍ 14 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാര്‍ച്ച് 16 മുതല്‍ ആരംഭിച്ചു. ഇതുവരെ 3.51 കോടിയില്‍ കൂടുതല്‍ (3,51,25,475) കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി കഴിഞ്ഞു.18 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് കോവിഡ്-19 മുന്‍കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു.13.91 കോടിയില്‍ അധികം (13,91,16,155) കോവിഡ് വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്.
Tags:
INTERNATIONAL
