ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ കംബോഡിയക്കെതിരെ ഇന്ത്യക്ക് ആധികാരിക ജയം. മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ത്യയുടെ രണ്ട് ഗോളുകളും നേടി. കളിയിലാകെ ആധിപത്യം പുലർത്തിയ ഇന്ത്യ അർഹിക്കുന്ന ജയമാണ് സ്വന്തമാക്കിയത്
കളി തുടങ്ങി 13ആം മിനിട്ടിൽ തന്നെ ഇന്ത്യ ലീഡെടുത്തു. ഇടതുവിങിലൂടെ ബോക്സിലേക്ക് കുതിച്ചുകയറിയ ലിസ്റ്റൺ കൊളാസോയെ കംബോഡിയൻ പ്രതിരോധം വീഴ്ത്തി. ലഭിച്ച പെനാൽറ്റി ഇന്ത്യൻ നായകൻ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 59ആം മിനിട്ടിൽ വീണ്ടും ഇന്ത്യ സ്കോർ ചെയ്തു. ബ്രാണ്ടൻ ഫെർണാണ്ടസ് നൽകിയ ക്രോസിൽ തലവച്ചാണ് താരം ലീഡ് ഇരട്ടിയാക്കിയത്.
അടുത്ത മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്താനെ നേരിടും.
Tags:
SPORTS
