Trending

കൂട്ടുത്തരവാദിത്വം നഷ്ടപെട്ട കാരശ്ശേരി ഭരണ സമിതി രാജി വെയ്ക്കണം - എൽഡിഫ്


കാരശ്ശേരി : 08-06-22 ന് രണ്ട് മണിയ്ക്ക് ചേർന്ന കാരശ്ശേരി പഞ്ചായത്ത് ഭരണ സമിതി മീറ്റിങ് മുസ്ലീം ലീഗ് മെമ്പർമാർ ബഹിഷ്ക്കരിച്ച പശ്ചാത്തലത്തിൽ കൂട്ടുത്തരവാദിത്വം നഷ്ടപെട്ട പഞ്ചായത്ത് ഭരണ സമിതി രാജി വെക്കണമെന്ന് എൽഡിഫ് പാർലമെന്ററി പാർട്ടി ആവശ്യപെട്ടു.

കഴിഞ്ഞ ദിവസം കുന്ദമംഗലം ബ്ലോക്ക് വികസന സെമിനാറിൽ പങ്കെടുക്കാൻ പഞ്ചായത്ത് വാഹനത്തിൽ കയറിയ 11-ാം വാർഡ് മെമ്പർ സുനിത രാജനെ പഞ്ചായത്ത് പ്രസിഡന്റ് അധിക്ഷേപിച്ച് ഇറക്കി വിട്ടിരുന്നു. ഒരു LDF മെമ്പറുടെ സാനിദ്ധ്യത്തിലാണ് ഈ അധിക്ഷേപം നടന്നത്. ഇതിൽ പ്രതിഷേധിച്ച ലീഗ് മെമ്പറായ വൈസ് പ്രസിഡന്റ് ആമിന എടത്തിലിനോടും ധിക്കാരപരമായാണ് പ്രസിഡന്റ് സംസാരിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് ലീഗ് മെമ്പർ മാർ ഭരണ സമിതി യോഗം ബഹിഷ്ക്കരിച്ചത്. 2022-23 വർഷത്തെ പദ്ധതി ആസൂത്രണവുമായ് ബന്ധപെട്ടു, വികസന സെമിനാറിൽ അവ ധരിപ്പിക്കേണ്ട പദ്ധതികൾ സംബന്ധിച്ചു തീരുമാനം എടുക്കേണ്ട ഭരണ സമിതി മീറ്റിങ്ങാണ്. ധനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കൂടിയായ വൈസ് പ്രസിഡന്റു ലീഗ് മെമ്പറു ബഹിഷ്കരിച്ചതെന്നുള്ളത് ഗൗരവമായ സംഭവമാണ്. ഇന്ന് ഭരണ സമിതി മീറ്റിങ് ന് തൊട്ട് മുമ്പ് ചേർന്ന ധനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റിയിൽ വൈസ് പ്രസിഡന്റ് പങ്കെടുത്തിരുന്നു. ഭരണ സമിതി ചേരുന്നതിന് തൊട്ട് മുമ്പാണ് ഇവർ രണ്ട് പേരും ബഹിഷ്ക്കരിക്കുന്നു എന്ന് പറഞ്ഞ് പോയിട്ടുള്ളത്. ഇക്കാരണത്താൽ തന്നെ ഭരണ സമിതിയ്ക്ക് ഭൂരിപക്ഷം നഷ്ടപെട്ടിരിക്കുകയാണ്. ജനാധിപത്യത്തിൽ അല്പമെങ്കിലും വിശ്വിസിക്കുന്നുണ്ടെങ്കിൽ ഭരണ സമിതി രാജി വെയ്ക്കണം. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് LDF മെമ്പർമാർ പറഞ്ഞു.

 യോഗത്തിൽ എം ആർ സുകുമാരൻ അധ്യക്ഷനായി.കെ.ശിവദാസൻ,ഇ പി അജിത്ത്, കെ കെ നൗഷാദ്, ജിജിതാ സുരേഷ്, ശ്രുതി കമ്പളത്ത്, സിജി സി ബി എന്നിവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli