കോഴിക്കോട്:സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജനവാസ കേന്ദ്രങ്ങളേയും , കൃഷിയിടങ്ങളേയും ബഫർ സോണിൽനിന്നു ഒഴവാക്കുന്നതിനു
കേന്ദ്ര സർക്കാർ എംപവേർഡ് കമ്മിറ്റിയ്ക്കും, കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനും എത്രയും വേഗം നിർദ്ദേശം നൽകണമെന്ന് കേരള കർഷക യൂണിയൻ (എം) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കുക , സുപ്രിം കോടതി വിധി പുനപരിശോധിക്കുക, പ്രശ്നപരിഹാരത്തിന് കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഈ മാസം 15 ന് സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുമ്പിൽ ധർണ്ണ നടത്തുവാ തീരുമാനിച്ചു. യോഗം കേരള കോൺഗ്രസ് (എം)ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് പൈമ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. നിഷാന്ത് ജോസ് , അഗസ്റ്റ്യൻ ചെമ്പ് കെട്ടിക്കൽ, ബേബി തടത്തിൽ, ജോജോ വർഗ്ഗീസ്, മാണി വെള്ളിയേപ്പിള്ളി, കുര്യൻ കരിമ്പനക്കൽ എന്നിവർ പ്രസംഗിച്ചു.