ചെറുവാടി : വായനാ ദിനാചരണത്തിൻ്റെ ഭാഗമായി ചെറുവാടി അൽ ബനാത്ത് ഇസ്ലാമിക് ആർട്സ് കോളേജിൽ "വായിച്ചു വളരാം വിഹായസ്സിലേക്ക്" എന്ന ശീർഷകത്തിൽ വായനാ വാരാചരണം നടത്തി. അൽബനാത്ത് സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി ഡോ. എം അബ്ദുൽ അസീസ് ഫൈസി സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു.
വാരാചരണത്തിൻ്റെ ഭാഗമായി നടത്തപ്പെടുന്ന വിവിധ മത്സരങ്ങളുടെ പ്രഖ്യാപനം പ്രിൻസിപ്പാൾ എം.അബ്ദുൽ ഗഫൂർ മാസ്റ്റർ നിർവ്വഹിച്ചു. ഹാഫിള് അഷ്റഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. ശറഫുദ്ദീൻ സഖാഫി, ഷാഹിൽ ടി ചടങ്ങിൽ പങ്കെടുത്തു. സുഹൈൽ അദനി സ്വാഗതവും ജംഷിദ് പി.കെ നന്ദിയും പറഞ്ഞു
Tags:
KODIYATHUR