തിരുവനന്തപുരം: നോർക്കാ ലോണുകൾ സുതാര്യമാക്കി നൽകുകയും അത് കോ-ഓപ്റേറ്റീവ് ബാങ്കുകൾ വഴി വിതരണം ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാക്കണമെന്നും ഗ്ലോബൽ പ്രവാസി ബാങ്ക് വൈസ് ചെയർമാനും, പരിപാടിയുടെ സ്വാഗത സംഘം വൈസ് ചെയർമാനും എൻസിപി പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റും കൂടിയായ ഗുലാം ഹുസൈൻ കൊളക്കാടൻ തിരുവനന്തപുരത്ത് നടന്ന മൂന്നാമത് ലോക കേരള നിയമസഭ സെമിനാറിൽ ആവശ്യപ്പെട്ടു.
ഇത്തരത്തിൽ ഗവൺമെൻ്റുകളുടെ ഭാഗത്ത് നിന്ന് ലോണുകൾ നൽകാൻ അനുമതി ലഭിക്കുകയാണങ്കിൽ ഗ്ലോബൽ പ്രവാസി ബാങ്കുകളിൽ നിന്നും പത്ത് ലക്ഷം രൂപ വരെ വായ്പാ ലോണുകൾ നൽകുവാൻ തയ്യാറാണന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ പുനരുദ്ധാരണവുമായി എല്ലാ മേഖലകളിലും പ്രവാസി വികസന കോർപ്പറേഷൻ ഗവൺമെൻ്റ് സഹകരണത്തോടെ സ്ഥാപിക്കുക, പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിലെ എല്ലാ പ്രവാസികൾക്കും നടപ്പിലാക്കുക എന്നീ കാര്യങ്ങളും അദ്ദേഹം ചർച്ചയിൽ മുന്നോട്ട് വെച്ചു.
മന്ത്രി ശിവൻകുട്ടി മോഡറേറ്റർ ആയിരുന്നു, നോർക്ക അസിസ്റ്റൻ്റ് സെക്രട്ടറി വഹാബ്, നിയമസഭ പ്രവാസികാര്യ സമിതിയുടെ മുൻ ചെയർമാൻ അബ്ദുൽ ഖാദർ, വിവിധ സംഘടനാ പ്രതിനിധികളായ ദിനേശ് ചന്ദന, വിജയ്കുമാർ, ഉണ്ണികൃഷ്ണ പിള്ള, സലിം പള്ളിയോള,ഗ്ലോബൽ പ്രവാസി പ്രസിഡന്റ് അബ്ദുസ്സലാം കോട്ടയം സ്പോട്ട്, ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജർ അബ്ബാസ് കളത്തിൽ
എന്നിവരും സംസാരിച്ചു.
ചാലിയാർ ടൂറിസം പദ്ധതി നടപ്പിലാക്കാൻ സൗകര്യം സർക്കാർ ചെയ്തു തരണമെന്ന് ടൂറിസം സെമിനാറിൽ സംസാരിച്ചു
Tags:
KERALA
