ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ തിങ്കളാഴ്ച തുടങ്ങും. ഈ വർഷം 4,24,696 പേരാണ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ അധ്യയനവർഷം നടത്തേണ്ട പരീക്ഷ കോവിഡ് സാഹചര്യത്തിൽ പാഠഭാഗങ്ങൾ തീരാതെ വന്നതോടെയാണ് ജൂണിലേക്ക് നീണ്ടത്.
പരീക്ഷ എഴുതുന്നവരിൽ 211904 പേർ പെൺകുട്ടികളും 212792 പേർ ആൺകുട്ടികളുമാണ്. കൂടുതൽ പേർ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലാണ്. 77803 പേർ. കുറവ് ഇടുക്കി ജില്ലയിലാണ്. 11008 പേർ. ഗൾഫിൽ 505 പേരും ലക്ഷദ്വീപിൽ 906 പേരും മാഹിയിൽ 791 പേരും പരീക്ഷയെഴുതുന്നുണ്ട്. ജൂൺ 30നാണ് പരീക്ഷ അവസാനിക്കുന്നത്.
പരീക്ഷയെഴുതുന്നവരുടെ എണ്ണം ജില്ല തിരിച്ച്:
തിരുവനന്തപുരം 34000
കൊല്ലം 28233
പത്തനംതിട്ട 11707
ആലപ്പുഴ 23554
കോട്ടയം 20984
ഇടുക്കി 11008
എറണാകുളം 33144
തൃശൂർ 35568
പാലക്കാട് 37290
മലപ്പുറം 77803
കോഴിക്കോട് 45358
വയനാട് 11468
കണ്ണൂർ 34602
കാസർകോട് 17775.
Tags:
KERALA
