കോഴിക്കോട് : 1993 - ൽ JDT. യിൽ നിന്ന് പരേതനായ കെ.പി ഹസ്സൻ ഹാജിയുടെ മേൽനോട്ടത്തിൽ മക്ക ഹറം ജോലിക്കായി യാത്ര തിരിച്ച ദല്ല ഗ്രൂപ്പ് മെമ്പർമാരുടെ ഒത്തുകൂടൽ വരുന്ന ശനി, ഞായർ ദിവസങ്ങളിൽ അഞ്ചാമത്തെ സംഗമം കോടഞ്ചേരി ലൈഫ് ട്രാക്ക് റിസോർട്ടിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
29 - വർഷം മുമ്പ് ഒന്നിച്ച് ഹറമിലെത്തിയ ഇവർ
പോയ കാല സ്മരണകൾ
പങ്കുവെക്കാനും , സൗഹൃദം കൂടുതൽ ഊട്ടിയുറപ്പിക്കാനുമാണ്
സംഗമിക്കുന്നത്.
പഴയ കാല JDT . അന്തേവാസികൾക്ക് പുറമെ ട്രാവൽ വിസക്ക് ഒന്നിച്ചു പോയ
പുറത്തുള്ള സുഹൃത്തുക്കളും സംഗമത്തിന് എത്തിച്ചേരും'
ജീവിതത്തിന്റെ നാനാ തുറകളിൽ പ്രവർത്തിക്കുന്ന
മത, സാമൂഹിക രാഷ്ട്രീയ,
സാംസ്കാരിക രംഗങ്ങളിൽ ജ്വലിച്ചു നിൽക്കുന്നവരും പങ്കെടുക്കുമെന്ന്
ഭാരവാഹികളായ സൈയ്ഫുദീൻ ഒളവണ്ണ,
അബ്ദു ചെറുപ്പ എന്നിവർ അറിയിച്ചു.
മറ്റു മെമ്പർമാർ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടുക.
9072817854, 8139060390
Tags:
KOZHIKODE