ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ വിജയ മോഹങ്ങൾ അകലങ്ങളിലേക്ക് മറയുന്നു. തുടർച്ചയായ ഒൻപതാം മത്സരത്തിലും നിലവിൽ മോശം ഫോമിലുള്ള ഈസ്റ്റ് ബംഗാൾ വിജയം കാണാതെ പിരിഞ്ഞു.
ഇന്ന് നടന്ന മത്സരത്തിൽ ഒരു ഗോളിന് ലീഡ് എടുത്ത് നിന്ന ശേഷം ബെംഗളൂരു എഫ്.സിയാണ് ഈസ്റ്റ് ബംഗാളിനെ സമനിലയിൽ കുരുക്കിയത്. കളിയുടെ 28ആം മിനുട്ടിൽ ഹാവോക്കിപ്പാണ് ഈസ്റ്റ് ബംഗാളിന് വേണ്ടി ആദ്യം ഗോൾ സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ താരം ദാസിന്റെ സെൽഫ് ഗോൾ വഴി ബെംഗളൂരു സമനില ഗോൾ സ്കോർ ചെയ്തു.
പോയിന്റ് പട്ടികയിൽ 10പോയിന്റുള്ള ബെംഗളൂരു എട്ടാമതും,5പോയിന്റുള്ള ഈസ്റ്റ് ബംഗാൾ പതിനൊന്നാമതും തുടരുന്നു.
Tags:
SPORTS
