കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഒരു വർഷത്തെ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെയും വാർഡിലെയും പ്രവർത്തനങ്ങളെ ഗ്രാമസഭ അഭിനന്ദിച്ചു.വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഗ്രാമസഭയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു.
കോവിഡ് മഹാമാരികാലത്ത് വാർഡിൽ മികച്ച സേവനം നടത്തിയ ആർ.ആർ.ടി കോർഡിനേറ്റർ അനസ് കാരാട്ട്, വളണ്ടിയർമാരായ ലായിക് വി.ടി, അനസ് താളത്തിൽ, ആലിക്കുട്ടി എടക്കണ്ടി, ശറഫുദ്ദീൻ മാസ്റ്റർ, മജീദ് മാസ്റ്റർ പൂത്തൊടി എന്നിവരെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ വാർഡിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥ കെ.സി നാദിയ, സി.പി അബ്ബാസ്, ബഷീർ മാസ്റ്റർ കാവിൽ, സി.പി സൈഫുദീൻ,എന്നിവർ
സംസാരിച്ചു.
ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ പേർക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഉണ്ണിക്കമ്മു പി.പി സ്വാഗതവും ഇ ആലിക്കുട്ടി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
