കമ്മ്യൂണസത്തിലേക്ക് പോകുകയെന്നാൽ ഇസ്ലാമിൽ നിന്നും അകലുകയാണെന്ന് പി എം എ സലാം. പുതുതലമുറ അന്യമതസ്ഥരെ വിവാഹം ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. കാസർഗോഡ് പടന്നയിലെ മുസ്‌ലിം ലീഗ് കുടുംബസംഗമത്തിലാണ് പരാമർശം ഉന്നയിച്ചത്.
അതേസമയം, വഖഫ് പ്രക്ഷോഭത്തിൽ ലീഗ് ഒറ്റയ്ക്കാണെന്നും അതിൽ സഹകരിക്കണമെന്ന് മതസംഘടനകളെ നിർബന്ധിക്കാനാകില്ല എന്നുമായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്‍റെ പ്രതികരണം. സമസ്തയുടെ ഒരു കാര്യത്തിലും ലീഗ് ഇടപെടില്ല. ലീഗിന്‍റെ സമരപരിപാടികളിൽ പങ്കെടുക്കുന്നവർ ഭൂരിഭാഗവും വിവിധ മതസംഘടനകളിൽ പെട്ടവർ തന്നെയാണ്.
കമ്മ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ആഭ്യന്തര കാര്യമാണ്. അതിൽ ലീഗ് ഇടപെടില്ല. അത് മത സംഘടനയാണ്. അവരുടെ കാര്യങ്ങൾ തീരുമാനിക്കാൻ പണ്ഡിതന്മാർക്ക് കഴിയും. ദൈവത്തെ ഭയപ്പെട്ട് ജീവിക്കുന്ന നല്ല പണ്ഡിതരാണവർ – പിഎംഎ സലാം പറഞ്ഞു.
Tags:
KERALA
