കൊടിയത്തൂർ : വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യം വർധിപ്പിച്ച് കൂടുതൽ പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഫർണീച്ചറുകൾ വിതരണം ചെയ്തു.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചാണ് ബെഞ്ച്, ഡസ്ക് ഉൾപ്പെടെയുള്ളവ വിതരണം ചെയ്തത്.
പദ്ധതിയുടെ ഭാഗമായി നേരത്തെ മേശ, അലമാര, ഗ്രീൻ ബോർഡ് എന്നിവ നൽകിയിരുന്നു.
കഴുത്തൂട്ടി പുറായി ഗവ: എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഫർണീച്ചറുകളുടെ പഞ്ചായത്ത് തല വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി.
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ്, പഞ്ചായത്തംഗങ്ങളായ ഫസൽ കൊടിയത്തൂർ, ടി.കെ. അബൂബക്കർ, സ്കൂൾ പ്രധാനാധ്യാപകൻ ആസാദ്, പി.ടി.എ പ്രസിഡന്റ് എ.കെ റാഫി,
എസ്.എം.സി ചെയർമാൻ ശിഹാബ് തൊട്ടിമ്മൽ, വി.വി നൗഷാദ്, ഷമീർ ചാലക്കൽ, ഹാരിസ്, ഷിഹാബ്, കരീം, ഷൈജൽ, റഹ്‌ന തുടങ്ങിയവർ ചടങ്ങിൽ സംബധിച്ചു.
Tags:
KODIYATHUR
