Trending

ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷൻ; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി


സംസ്ഥാനത്ത് 19 -01- 2022  (ബുധൻ) മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു.  ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

 15 വയസ്സും അതിനു മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്‌സീന്‍ നല്‍കുന്നത്.
 ഇവര്‍ 2007ലോ അതിനുമുൻപോ ജനിച്ചവരായിരിക്കണം.
 15 മുതല്‍ 17 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സീന്‍ മാത്രമാണ് നല്‍കുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സീന്‍ നല്‍കുക.

റേഷൻ കടകളുടെ പ്രവർത്തന സമയം താത്കാലികമായി പുന ക്രമീകരിച്ചിരിച്ചു
നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി, 17 01 2022 മുതൽ 25 01 2022 വരെ, റേഷൻ കടകളുടെ പ്രവർത്തന സമയം താത്കാലികമായി പുന ക്രമീകരിച്ചിരിക്കുന്നു.

രാവിലെ 8.30 am മുതൽ ഉച്ചയ്ക്ക് 12.30 pm വരെ
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ

ഉച്ചയ്ക്ക് 3.00 pm മുതൽ വൈകിട്ട് 7.00 pm വരെ
തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ

Previous Post Next Post
Italian Trulli
Italian Trulli