കൊടിയത്തൂർ: കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണനയ്ക്കെതിരെ സി.പി.ഐ നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി തിരുവമ്പാടി മണ്ഡലം കമ്മിറ്റി നടത്തുന്ന പ്രചരണ ജാഥ കൊടിയത്തൂർ പന്നിക്കോട് പ്രദേശങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ച്ചുളളിക്കാപറമ്പിൽ സമാപിച്ചു .
ചുള്ളിക്കാപറമ്പിൽ നടന്ന സമാപനചടങ്ങിൽ സത്താർ കൊളക്കാടൻ അധ്യക്ഷത വഹിച്ചു. വി.എ സെബാസ്റ്റ്യൻ (ജില്ലാ കമ്മിറ്റി അംഗം) ഉത്ഘാടനം ചെയ്തു, കെ മോഹനൻ(തിരുവമ്പാടി മണ്ഡലം സെക്രട്ടറി),കെ എം അബ്ദുറഹിമാൻ, കെ ഷാജികുമാർ,വി.കെ അബൂബക്കർ, ശക്കീബ് കൊളക്കാടൻ, വാഹിദ് കെ, വിബീഷ്, തുടങ്ങിയവർ സംസാരിച്ചു. ജാഥാ ലീഡറെ വിത്യസ്ഥ സ്ഥലങ്ങളിൽ ശാഹുൽ ടി.പി, രവീന്ദ്രൻ കൈതക്കൽ, രാമേട്ടൻ തുടങ്ങിയവർ ആരാർപ്പണം നടത്തി നൗഷാദ്.വി.വി.കൊടിയത്തൂർ സ്വാഗതവും അസീസ് കുന്നത്ത് നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
