സ്പാനിഷ് സൂപ്പർ കപ്പിന്റെ ആവേശം നിറഞ്ഞ സെമി ഫൈനൽ പോരാട്ടത്തിൽ ബാഴ്സക്കെതിരെ റയൽ മാഡ്രിഡിന് ജയം (2-3). രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ ജയം പിടിച്ചെടുത്തത്. നിശ്ചിത സമയത്ത് മത്സരം സമനിലയായതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. പകരക്കാരനായി വന്ന ഫെഡെ വാൽവെർദേയാണ് റയലിന്റെ വിജയഗോൾ നേടിയത്. ജയത്തോടെ റയൽ മാഡ്രിഡ് ഫൈനലിൽ കടന്നു. ഇന്ന് നടക്കാനിരിക്കുന്ന അത്ലറ്റികോ മാഡ്രിഡ് - അത്ലറ്റിക്ക് ബിൽബാവോ മത്സരത്തിലെ വിജയിയാവും റയലിന്റെ ഫൈനലിലെ എതിരാളികൾ.
Tags:
SPORTS
