സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ച് ആരോഗ്യ വകുപ്പു മന്ത്രി
വീണാ ജോര്‍ജ്.ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തെ തുടര്‍ന്നാണ് നിര്‍ദേശം.ജോലി ചെയ്യുന്ന അവസരത്തില്‍ ആശുപത്രി ജീവനക്കാരെല്ലാം നിര്‍ബന്ധമായും ഐ ഡി കാര്‍ഡുകള്‍ ധരിച്ചിരിക്കണം. നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നടത്തണം. ആവശ്യമായ സ്ഥലങ്ങളില്‍ സി സി ടി വി കാമറകള്‍ സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
Tags:
KERALA