കൊച്ചി: കുപ്പിവെള്ളത്തിന്റെ വില നിർണയക്കേണ്ടത് സംസ്ഥാന സർക്കാർ അല്ലെന്ന് ആവർത്തിച്ച് കോടതി. നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ചും ഇതെ വിധി പറഞ്ഞിരുന്നു. കുപ്പിവെ ള്ളത്തിന് വില 13 രൂപയായി നിശ്ചയിച്ചസംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്. കേന്ദ്ര സർക്കാറിനാണ് കുടിവെള്ളത്തിന്റെ വില നിർണയിക്കാൻ അധി കാരമെന്ന് നിരീക്ഷിച്ച് ഡിസംബർ 15 നാണ് സിംഗിൾ ബഞ്ച് കേരളത്തിൻ്റെ തീരുമാനം സ്റ്റേ ചെയ്തത്. കുപ്പിവെള്ളം കേരള അവശ്യ സാധന നിയന്ത്രണ നിയമത്തിന്റെ പരിധിയിലാക്കി വിജ്ഞാപനം ചെയ്ത നടപടിയും തടഞ്ഞിരുന്നു. എന്നാൽ ഉത്തരവിൻ്റെ മറവിൽ ചില വ്യാപാരികൾ കുത്തനെ വിലകൂട്ടി വിൽകുന്നുണ്ട്. ചില്ലറ കച്ചവടക്കാർക്ക് വിൽക്കാൻ അനുമതിയുള്ള പരമാവധി വിലയേക്കാൾ അധികം തുക ഈടാക്കി വിൽപ്പന നടത്തിയാൽ നടപടിയുണ്ടാകുമെന്ന് സപ്ലൈ ഓഫീസറുടെ മുന്നറിയിപ്പുണ്ട്.
Tags:
KERALA