Trending

ഇന്‍സ്റ്റഗ്രാം പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത ; പുതിയ മാറ്റം.


ഇന്‍സ്റ്റഗ്രാം പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത….ഇന്‍സ്റ്റഗ്രാമില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ഇന്‍സ്റ്റഗ്രാം ഫീഡില്‍ ഇനി സമയക്രമത്തില്‍ പോസ്റ്റുകള്‍ കാണാം. ഫോളോ ചെയ്യുന്നവരുടെ പോസ്റ്റുകള്‍ അവര്‍ പങ്കുവെക്കുന്ന സമയത്തിനനുസരിച്ച് ക്രമീകരിക്കപ്പെടും.
ഇതിന്റെ ഭാഗമായി ഫീഡില്‍ ഹോം, ഫേവറൈറ്റ്‌സ്, ഫോളോയിങ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളുണ്ടാവും.

ഫോളോയിങ് ഫീഡില്‍ നിങ്ങള്‍ ഫോളോ ചെയ്തിട്ടുള്ള അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകളെല്ലാം സമയക്രമത്തില്‍ കാണിക്കും. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിലവിലുള്ള ഫീഡിനെ പോലെ തന്നെയാണ് ഹോം ഫീഡ്. 

ഇതില്‍ നിങ്ങളുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്തുള്ള പോസ്റ്റുകളാണ് കാണിക്കുക. ഏറ്റവും ഇഷ്ടപ്പെടുകയും പിന്തുടരാന്‍ ആഗ്രഹിക്കുന്നവരുമായ സുഹൃത്തുക്കളുടെ പോസ്റ്റുകളാണ് ഫേവറൈറ്റ്‌സില്‍ കാണിക്കുക.
Previous Post Next Post
Italian Trulli
Italian Trulli