കഴക്കൂട്ടം : അന്താരാഷ്ട്ര തലത്തില്‍ നരേന്ദ്ര മോദി സ്വീകരിച്ച നയം ശരിയാണെന്ന് ഇന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍.
എന്നാല്‍ നരേന്ദ്ര മോദിയെ അംഗീകരിക്കില്ലെന്ന പിടിവാശിയാണ് ഇവിടെ പലര്‍ക്കും ഇപ്പോഴുമുള്ളത്. ഇതിന്റെ തുടര്‍ച്ചയാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്ന കാര്യത്തിലും എതിര്‍പ്പുകള്‍ ഉയരുന്നതിന് പിന്നില്‍.
അധാറിനെ വോട്ടര്‍ പട്ടികയുമായി ചേര്‍ക്കുന്ന വിഷയത്തില്‍ ഇടത് പക്ഷം എതിര്‍ക്കുന്നത് അവര്‍ക്ക് കിട്ടുന്ന വോട്ടുകളില്‍ കള്ളവോട്ട് ഉള്ളത് കൊണ്ടാണ്. കേരളത്തിലെ റോഡ് നന്നാക്കാന്‍ കഴിയാത്തവരാണ് കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ചു. കഴക്കൂട്ടത്ത് ഈശ്രം പദ്ധതിയുടെ ഭാഗമായി നടന്ന കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ബി ജി വിഷ്ണു, മേഖല ജനറല്‍ സെക്രട്ടറി ചെമ്ബഴന്തി ഉദയന്‍, ജില്ല ഉപാദ്ധ്യക്ഷന്‍ ആര്‍ എസ് രാജീവ് കൗണ്‍സിലര്‍മാരായ അര്‍ച്ചന മണികണ്ഠന്‍, ഗായത്രി ദേവി എന്നിവര്‍ പങ്കെടുത്തു
Tags:
KERALA
