ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി, ഏറെ അംഗീകാരങ്ങൾ നേടി, ലക്ഷക്കണക്കിന് പേർ കണ്ടുകഴിഞ്ഞ "ഗിഫ്റ്റ് ഓഫ് ഉമ്മച്ചി" ക്ക് ശേഷം കെ.ടി.മൻസൂർ, നിഖിൽ കൊടിയത്തൂർ ടീം അണിയിച്ചൊരുക്കിയ "സായാഹ്നം'' നാളെ വെളളി രാവിലെ 9 മണിക്ക് സലാം കൊടിയത്തൂരിൻ്റെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും.
പുൽപറമ്പ് ചേന്ദമംഗലൂർ, മുക്കം, കാരാട്ട് തുടങ്ങിയ സ്ഥലങളിൽ ചിത്രീകരിച്ച ചിത്രത്തിൽ സിനിമ, സീരിയൽ നടൻ അൻസിൽ റഹ്മാൻ, രാഘവൻ പുറക്കാട്ട്, കെ.ടി മൻസൂർ, പ്രേമലത അനിൽ ,ജബ്ബാർ CMR, കെ.ടി മുഹമൂദ് അഹമ്മദ്, നസൽ മുഹമ്മദ് കെ.പി, സുബീഷ് മുക്കം, നാസർ കൊളായി,എം.ടി.അഷ്റഫ്,സുബ്രമണ്യൻ മാട്ടു മുറി, ഖാദർ കാവനൂർ, റയാൻ റഹ്മാൻ, സുഹാസ് ലാംഡ, റസാഖ് പൊറ്റമ്മൽ,ടി.കെ.ഹനീഫ, ഷൗക്കത്ത് വണ്ടൂർ, മുജീബ് കുട്ടി, നജ്ന നൌഫൽ, പ്രഭാകരൻ മുക്കം, അഹമ്മദ്.വി, അർച്ചന സുബീഷ്, എം.കെ മമ്മദ് എന്നിവർ അഭിനയിക്കുന്നു.
Tags:
KODIYATHUR
