കൊടിയത്തൂർ: മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി നടപ്പാക്കുന്ന യൂണിറ്റ്തല ശാക്തീകരണത്തിൻ്റെ ഭാഗമായി കൊടിയത്തൂർ ടൗൺ ശാഖാകമ്മറ്റി യുവവാണി ചിന്താശിബിരം പരിപാടി സംഘടിപ്പിച്ചു.
മുസ്ലിം യൂത്ത് ലീഗ്,മുസ്ലിം ലീഗ് പ്രവർത്തകർ പങ്കെടുത്ത പരിപാടി യൂണിറ്റ് പ്രസിഡൻ്റ് പി പി ഫൈസൽ അധ്യക്ഷത വഹിച്ചു.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് ഉദ്ഘാടനം ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രെഷറർ കെ.എം.എ റഷീദ് മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കെപി അബ്ദുറഹിമാൻ,മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി നൗഫൽ പുതുക്കുടി,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ്
ഫസൽ കൊടിയത്തൂർ,കെ.വി നിയാസ്, മുനീർ കാരാളിപറമ്പ്, ഇ.എ ജബ്ബാർ, ടി.ടി അബ്ദുറഹിമാൻ, ഇ.കുഞ്ഞി മായിൻ, ഷാജി എരഞ്ഞിമാവ്, മൻസൂർ ടി.പിഎന്നിവർ സംസാരിച്ചു.
ഇന്ത്യൻ ആർമി ഷമീർ പി പി, ഫഹദ് കിളിക്കോട്ട്,റാങ്ക് ജേതാവ് മുസ്ഹബ്.പി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇർഷാദ്.എം,ഷാഹിൽ കണ്ണാട്ടിൽ,അനസ് കാരാട്ട്,അബ്ദുറഹിമാൻ.പി,ഹാഫിസ് കോട്ടമ്മൽ,ഷിഹാദ് കെ.പി,സർജാസ്.ഇ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ആദിൽ കെ.കെ സ്വാഗതവും പി വി നൗഷാദ് നന്ദിയും പറഞ്ഞു.
