കോഴിക്കോട്: രക്ഷിതാക്കൾ ജാഗ്രത പാലിക്കുക, കുട്ടികളെ ലഹരി വഴിയിൽ എത്തിക്കാൻ ശ്രമം നടക്കുന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു.
വാട്സാപ് ഗ്രൂപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലൂടെ വിദ്യാർഥികളെ ലഹരിയുടെ ലോകത്തേക്ക് ആകർഷിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നഗരത്തിൽ കുട്ടികളെ ഉൾപ്പെടുത്തിയുള്ള പാർട്ടികൾ നടക്കാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. ക്രിസ്തുമസ് പാർട്ടി എന്ന പേരിൽ ഹോട്ടലുകളിൽ കുട്ടികൾ സംഘടിച്ചതു കണ്ടെത്തി.
പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളും നേരത്തെ പഠിച്ച വരുമാണ് ഒത്തു കൂടിയത്.
ഇത്തരത്തിലുള്ള കൂട്ടായ്മയിൽ പെൺകുട്ടികളും ഉണ്ട്.
കഴിഞ്ഞ ദിവസം ഒത്തു കൂടിയ കുട്ടികളോടു ഭക്ഷണം കഴിച്ചു പിരിഞ്ഞു പോകാൻ പൊലീസ് നിർദേശിച്ചു. ലഹരി വസ്തുക്കൾ കണ്ടെത്തിയിട്ടില്ല. എന്നാൽ ചില സ്ഥലത്തു സംഗീത പരിപാടി നടത്താനുള്ള സന്നാഹം ഉണ്ടായിരുന്നു. പൊലീസ് നിരീ ക്ഷണം വന്നതോടെ അത് ഒഴിവാക്കി.
Tags:
KERALA
