Trending

അർത്തുങ്കൽ പള്ളിയും ശബരിമലയും


പ്രമുഖ ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ക്രിസ്ത്യൻ ദേവാലയമാണ് അർത്തുങ്കൽ പള്ളി. അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള ഐതിഹ്യം പ്രചരിക്കുന്നത് പോലെ തന്നെയാണ്, അയ്യപ്പനും അർത്തുങ്കൽ വെളുത്തച്ചനും തമ്മിലുള്ള ഐതിഹ്യവും പ്രചരിക്കുന്നത്.

ആരാണ് അർത്തുങ്കൽ വെളുത്തച്ചൻ?

യൂറോപ്യൻ മിഷനറിയായിരുന്ന ഫാദർ ഫെനേഷ്യയാണ് അർത്തുങ്കൽ വെളുത്തച്ചൻ എന്ന് അറിയപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. ശബരിമല അയ്യപ്പനും വെളുത്തച്ചനും തമ്മിലുള്ള സൗഹൃദം സംബന്ധിച്ച് ധാരാളം ഐതിഹ്യങ്ങൾ പറഞ്ഞുകേൾക്കുന്നുണ്ട്. അയ്യപ്പന്റെ ഗുരുകുമലായ ചീരപ്പഞ്ചിറയിൽ നിന്നാണ് വെളുത്തച്ചൻ കളരിപ്പയറ്റ് പഠിച്ചതെന്നാണ് പറയപ്പെടുന്നത്. ഇവിടെ വച്ചാണത്രെ ഇരുവരും പരിചയപ്പെടുന്നത്.

ശബരിമല തീർത്ഥാടനം

അർത്തുങ്കൽ പള്ളിക്ക് പരിസരത്തുള്ളവർ ശബരിമലയിൽ തീർത്ഥാടനം നടത്തിവന്നതിന് ശേഷം മാലയൂരുന്നത് ഈ പള്ളിയിൽ വച്ചാണ്. ശബരിമല തീർത്ഥാടന സമയത്ത് ഈ പള്ളിയിലും ശബരിമല ഭക്തരുടെ വൻ‌ തിരക്കാണ് അനുഭവപ്പെടുന്നത്.

അർത്തുങ്കലും ബുദ്ധമതവും

ബുദ്ധമതത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന കാലത്തെ പ്രമുഖ ബൗദ്ധ കേന്ദ്രമായിരുന്നു ആർത്തുങ്കൽ എന്നാണ് പറയപ്പെടുന്നത്. ആർത്തുങ്കൽ എന്ന പേരുണ്ടായത് തന്നെ ബുദ്ധമതത്തിൽ നിന്നാണെന്ന ഒരു വാദം നിലനിൽക്കുന്നുണ്ട്. അർഹതൻ കല്ല് എന്ന വാക്കിൽ നിന്നാണ് അർത്തുങ്കൽ എന്ന പേരുണ്ടായതെന്നാണ് ഒരു വാദം.

എന്താണ് അർഹതൻ കല്ല്?

ബുദ്ധമതത്തിൽ ചേരുന്നവരെ അർഹതൻ എന്നാണ് വിളിച്ചിരുന്നത്. ബുദ്ധ, ജൈന വിശ്വാസികളുടെ ആരാധനാലയങ്ങൾ കല്ലെന്നാണ് അറിയപ്പെടുന്നത്. ബുദ്ധമതക്കാരുടെ ആരാധനാലയം അർഹതൻ കല്ല് എന്നും അറിയപ്പെട്ടു. അർത്തുങ്കൽ പള്ളി നിന്നിരുന്ന സ്ഥലത്ത് ബുദ്ധ ക്ഷേത്രമായിരുന്നെന്നാണ് പറയപ്പെടുന്നത്. പോർചുഗീസുകാരുടെ കാലത്താണ് ഇവിടെ ക്രിസ്തീയ ദേവാലയം പണിതത്.
Previous Post Next Post
Italian Trulli
Italian Trulli