പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലെ അവസാന എപ്പിസോഡ് ഇന്ന്. 2021 ലെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡില്‍ പ്രധാനമന്ത്രി എന്ത് പറയുമെന്ന് അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് രാജ്യം.ഇന്ന് രാവിലെ 11 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് മോദി ട്വീറ്റിലൂടെ അറിയിച്ചു.
അധികാരത്തിലേറിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ആരംഭിച്ച റേഡിയോ പരിപാടിയുടെ 84ാം എപ്പിസോഡാണ് ഇന്ന് വരാനിരിക്കുന്നത്. ഇതിലേക്കുള്ള അവതരണ വിഷയം എന്തായിരിക്കണമെന്നതില്‍ മോദി പൊതുജനാഭിപ്രായം തേടിയിരുന്നു. 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി വിശദീരകരിച്ചേക്കുമെന്നാണ് കരുതുന്നത്.
Tags:
INDIA
