ഇടുക്കി: ക്രിസ്തുമസും വരാനിരിക്കുന്ന ന്യൂ - ഇയറും തകർത്ത് വാരുകയാണ് മലയാളികൾ. പലരും ഇതിന്റെ ആഘോഷ തിരക്കിലാണ്. എന്നാൽ, ആഘോഷങ്ങൾക്ക് ഇരട്ടി മധുരം വോണോ? നന്നായി ഒന്ന് ശരീരമൊക്കെ തണുക്കണോ? അതെ, നിങ്ങളെ വരവേൽക്കാൻ ഇടുക്കി തയ്യാറായി നിൽക്കുകയാണ്.
ഇടുക്കി മൂന്നാറിൽ ആണ് ഈ കിടിലം കാഴ്ചകൾ, മനോഹാരിതയും ഉല്ലാസയോഗ്യം ആകും വിധത്തിൽ തണുപ്പ് ഉടുത്ത് നിൽക്കുന്നത്. മൂന്നാറിൽ ഇന്നലെ പുലർ കാല താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വരെ എത്തി . അതേസമയം, ഇടുക്കി മൂന്നാർ ടൗൺ മേഖലയിൽ നാല് ഡിഗ്രി വരെ കാലാവസ്ഥ രേഖപ്പെടുത്തുകയായിരുന്നു
എന്നാൽ, മൂന്നാർ അതി ശൈത്യത്തിലേക്ക് പോകാൻ അധിക സമയം വേണ്ട മറ്റൊരു പ്രത്യേകത. ചെണ്ടുവരെ , സൈലൻറ് വാലി എന്നിവിടങ്ങളിലാണ് ഈ രണ്ട് ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയത്.
എന്നാൽ, ഒപ്പത്തിനൊപ്പമ നിൽക്കുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം എന്ന് പറയപ്പെടുന്ന മാട്ടുപ്പെട്ടിയിൽ 6 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ താപനില.ഇടുക്കി കന്നിമല, ലക്ഷ്മി പ്രദേശങ്ങളിൽ 5 ഡിഗ്രി താപനിലയും രേഖപ്പെടുത്തി. അതി ശൈത്യം ആരംഭിച്ചതോടെ മഞ്ഞു വീഴ്ചയും ജില്ലയിൽ ശക്തമാണ് എന്നാണ് റിപ്പോർട്ട്. രാത്രി കാല മഞ്ഞ് വീഴ്ചയും പ്രഭാതത്തിലെ വെയിലും കൊണ്ട് തേയില ചെടികൾ വാടി കരിയാൻ തുടങ്ങി എന്നതും മറ്റൊരു കാഴ്ച.
Tags:
KERALA
