കൊടിയത്തൂർ : അറുപത് വയസ്സിന് താഴെയുള്ള ക്ഷേമനിധി പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന വിധവകൾക്ക് പുനർ വിവാഹം കഴിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം നൽകുന്നതിനായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിൻ്റെയും ഗസറ്റഡ് ഓഫീസറായ മുക്കം സബ് - ട്രഷറി ഓഫീസർ ഹക്കീം പാറപ്പുറത്തിൻ്റെയും നേതൃത്വത്തിൽ ഈവനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ നാട്ടിൽ അലയുന്ന പതിവ് കാഴ്ചകൾക്ക് വിരാമമിടാൻ
'അലയേണ്ട ഗസറ്റഡ് ഓഫീസറെത്തേടി' എന്ന പരിപാടി വേറിട്ട അനുഭവമായി.
സൗത്ത് കൊടിയത്തൂർ വായനശാലാ പരിസരത്ത് നടന്ന ഈവനിംഗ് ക്യാമ്പ് പി.പി ഉണ്ണിക്കമ്മു,മൂസതറമ്മൽ,ഷമീബ്, അർഷദ് ഖാൻ ജസീം എം എന്നിവർ നിയന്ത്രിച്ചു.
Tags:
KODIYATHUR
