അയോധ്യ: രാമരാജ്യത്ത് സമ്ബൂര്‍ണ്ണ വികസന പദ്ധതിയുമായി യോഗി ആദിത്യനാഥ്. റോഡ്, റെയില്‍, വ്യോമപാതകളുടെ കൂടെ ജലഗതാഗതം കൂടി കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്ബ് അയോധ്യയില്‍ നിന്നും കൊറിയ വരെ ജലപാത ഉണ്ടായിരുന്നു. സൂരിരത്നനെന്ന കൊറിയയിലെ രാജകുമാരന്‍, ജലമാര്‍ഗ്ഗം സഞ്ചരിച്ച് അയോധ്യയിലെത്തിച്ചേര്‍ന്ന കഥ ഉദാഹരണമായി യോഗി ചൂണ്ടിക്കാട്ടി. ഗാഗ്ര, സരയൂ എന്നീ വലിയ നദികളിലൂടെയായിരുന്നു അന്നത്തെ ജലപാത നിലനിന്നിരുന്നത്.
ശ്രാവസ്തി, ഗോരക്പൂര്‍, ഉന്നാവോ, ഹര്‍ദോയി, മിര്‍സപൂര്‍, സംഭാല്‍ എന്നീ ജില്ലകളിലായി 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ്, ആയുഷ് ആശുപത്രികള്‍ എന്നിവയ്ക്ക് തറക്കല്ലിടുകയായിരുന്നു അദ്ദേഹം. ആയുര്‍വേദ സര്‍വകലാശാലയുമായി എല്ലാ ആയുര്‍വേദ കോളേജുകളെയും ബന്ധിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Tags:
INDIA
