കുറ്റിക്കാട്ട് കുന്നത്ത് അംഗൻവാടിക്കായി സ്ഥലം ഏറ്റെടുത്തു.
✒️സി ഫസൽ ബാബു.
കൊടിയത്തൂർ : 16 വാർഡുകളിലായി 26 അംഗൻവാടികൾ. ഇതിൽ 25 എണ്ണത്തിനും സ്വന്തം കെട്ടിടമായി. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 ൽ പെട്ട കുറ്റിക്കാട്ട് കുന്നത്ത് അംഗൻവാടിക്ക് മാത്രം സ്വന്തം കെട്ടിടമില്ലാതെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചത് 20 വർഷക്കാലം. മാറി മാറി വന്ന ഭരണ സമിതികൾ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. എന്നാൽ ഇത്തവണ വാർഡ് മെമ്പറായ അബ്ദുൽ മജീദ് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായിരുന്നു ഈ അംഗൻവാടിക്കും സ്വന്തം കെട്ടിടം നിർമ്മിക്കുമെന്ന്.ഇതിൻ്റെ ആദ്യ ഘട്ടമാണിപ്പോൾ പൂർത്തിയായിരിക്കുന്നത്.
വാർഡ് മെമ്പറുടെ നേതൃത്വത്തിൽ 5 ലക്ഷം രൂപ ചിലവഴിച്ച് അംഗൻവാടിക്ക് സ്ഥലം വാങ്ങിയിരിക്കുകയാണിപ്പോൾ. സ്ഥലത്തിൻ്റെ ആദരം നജീബ് കാന്തപുരം എം എൽ എ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ അബ്ദുൽ മജീദ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം.ടി*കൊടിയത്തൂർ :* റിയാസ്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, ബ്ലോക്ക് മെമ്പർ സുഹ്‌റ വെള്ളങ്ങോട്ട്, കെ.വി അബ്ദുറഹിമാൻ, പി.ജി മുഹമ്മദ്, അഷ്റഫ് കൊളക്കാടൻ, എസ്.എ നാസർ, റഹീം കണിച്ചാടി, ഷറഫലി, യുസുഫ് പാറപ്പുറത്ത്, ബാലൻ, ഷക്കീബ് കൊളക്കാടൻ, കെ.പി അബ്ദു റഹിമാൻ, കുണ്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു.
അംഗൻവാടിക്ക് ഉടൻ കെട്ടിടം നിർമ്മിച്ചു നൽകണമെന്നാവശ്യപ്പെട്ടുള്ള നിവേദനം
ചടങ്ങിൽ വെച്ച് വാർഡ് മെമ്പർ പഞ്ചായത്ത് പ്രസിഡൻ്റിന് കൈമാറി.
Tags:
KODIYATHUR
