Trending

രാജ്യത്ത് 400 കടന്ന് ഒമിക്രോൺ രോഗികൾ


ന്യൂഡൽഹി
: രാജ്യത്ത് പുതിയതായി 7,189 കൊറോണ കേസുകൾ കൂടി സ്ഥിരീകരിച്ചു. നാനൂറോളം രോഗികളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 387 പേരുടെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,79,520 ആയി.

7,286 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ കൊറോണ ബാധിച്ച് രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 77,032 ആയി. ആകെ 3.42 കോടിയാളുകൾ കൊറോണയിൽ നിന്നും മുക്തി നേടി.

അതേസമയം രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർദ്ധിച്ചു. ഒടുവിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 415 ഒമിക്രോൺ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 115 പേർക്കും അസുഖം ഭേദമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്‌ട്രയിലാണ് ഏറ്റവുമധികം ഒമിക്രോൺ രോഗികളുള്ളത്. മഹാരാഷ്‌ട്രയിൽ 108 ഒമിക്രോൺ ബാധിതർ റിപ്പോർട്ട് ചെയ്തപ്പോൾ ഡൽഹിയിൽ ഇത് 79 എന്ന കണക്കിലാണ്. കേരളത്തിൽ 37 രോഗികളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഛണ്ഡിഗഡ്, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓരോ രോഗികൾ വീതവുമുണ്ട്.

Previous Post Next Post
Italian Trulli
Italian Trulli