Trending

മുഖത്തെ കരുവാളിപ്പ് മാറാന്‍




വെയിലേറ്റ് മുഖം കരുവാളിക്കുന്നത് എല്ലാ പ്രായക്കാരെയും ഒരു പോലെ അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് പ്രതിവിധിയായി പല വഴികള്‍ പരീക്ഷിച്ച്‌ മടുത്തവരാണ് നിങ്ങളെങ്കില്‍ അടുക്കളയിലുണ്ട് ചില വഴികള്‍.

മുഖത്തെ കരുവാളിപ്പകറ്റാന്‍ ഇതാ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില മാര്‍​ഗങ്ങള്‍.

നാരങ്ങാ നീരില്‍ തേന്‍ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം മുഖത്ത് തേച്ച്‌ പിടിപ്പിച്ച്‌ 30 മിനിറ്റിന് ശേഷം കഴുകി കളയുക. ഇതില്‍ അല്‍പ്പം പഞ്ചസാര ചേര്‍ത്ത് സ്‌ക്രബായും ഉപയോഗിക്കാം.

നന്നായി പഴുത്ത തക്കാളിയെടുത്ത് തൊലി കളയുക. ഇത് 1-2 ടീസ്പൂണ്‍ തൈരില്‍ നന്നായി ഉടച്ച്‌ ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച്‌ പിടിപ്പിച്ച്‌ 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ച്ചയില്‍ മൂന്നോ നാലോ തവണ പുരട്ടാവുന്നതാണ്.

ഉരുളക്കിഴങ്ങ് നീര് മുഖത്ത് നല്ല പോലെ തേച്ച്‌ പിടിപ്പിക്കുക. ഉരുളക്കിഴങ്ങ് വട്ടത്തിലരിഞ്ഞ് കണ്ണിന് മീതെ വയ്ക്കുകയും ചെയ്യാം. 10-20 മിനിറ്റിന് ശേഷം ഇത് കഴുകി കളയുക. 

Previous Post Next Post
Italian Trulli
Italian Trulli