Trending

ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകള്‍: സംഘത്തില്‍ ആയുധധാരികളായ മൂന്ന് സ്ത്രീകളും


 

ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റു സംഘം. മുതുകാട് പേരാമ്ബ്ര എസ്റ്റേറ്റിലാണ് വൈകുന്നേരത്തോടെ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയത്. ആയുധധാരികളായ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്.

എസ്റ്റേറ്റിലെ മാനേജരുടെ മുറിയില്‍ ഇവര്‍ എത്തിയെന്നും ഇവിടത്തെ ക്വാര്‍ട്ടേഴ്സില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ട്. എസ്റ്റേറ്റില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം ബാക്കി ഭക്ഷണസാധനവുമായാണ് അവര്‍ പോയത്. ദ്രുതകര്‍മ്മ സേന ചക്കിട്ടപ്പാറയിലേക്ക് തിരിച്ചിട്ടുണ്ട്.

Previous Post Next Post
Italian Trulli
Italian Trulli