മുക്കം: ജെ.സി.ഐ കാരശ്ശേരിയുടെ നേതൃത്വത്തിൽ മുക്കത്ത് സൗജന്യ ബിസിനസ് പരിശീലന സെഷൻ സംഘടിപ്പിച്ചു. സംരംഭകത്വത്തിന്റെയും ബിസിനസ് വളർച്ചയുടെയും പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും, സംരംഭകരെയും പ്രൊഫഷണലുകളെയും ഒരേ വേദിയിൽ അണിനിരത്തുന്നതിനുമായി 'ദി ഗ്രോത്ത് സിൻഡിക്കേറ്റ്' എന്ന പേരിൽ മുക്കം ഹൈ ലൈഫ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ അമ്പതോളം പേർ പങ്കെടുത്തു.
പ്രശസ്ത ബ്രാൻഡിംഗ് ട്രെയിനറും ബിസിനസ് മെന്ററുമായ ഡോ. ബ്രാൻഡ്, ഡോ. ഷഹജാൻ CMA എന്നിവർ സെഷന് നേതൃത്വം നൽകി.
ചടങ്ങിൽ ജെ സി ഐ കാരശ്ശേരി ഘടകം പ്രസിഡന്റ് അഷീഖ ആസാദ് അധ്യക്ഷത വഹിച്ചു. ഡോ. അനസ് എടാരത്ത്, നിയുക്ത പ്രസിഡന്റ ഹസനുൽ ബസരി, ഫ്ലട്ടൻ ടെക്നോളജി കമ്പനി ഫൗണ്ടർ ഷാഫി, റിഷാന മുനീർ, ജംഷിദ് കെ ടി, സുഹൈൽ റോഷൻ, സുഫൈദ് ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
Tags:
MUKKAM