Trending

കൈത്താങ്ങായി വെൽഫെയർ പാർട്ടിയുടെ സ്നേഹയാത്ര; പീസ് വില്ലേജിന് വിഭവങ്ങൾ കൈമാറി.

ജീറോഡ്: വയനാട് പീസ് വില്ലേജിന് കൈത്താങ്ങായി വെൽഫെയർ പാർട്ടി ഗോതമ്പറോഡ് യൂണിറ്റ് സംഘടിപ്പിച്ച സ്നേഹയാത്ര ശ്രദ്ധേയമായി. പീസ് വില്ലേജിലെ ആവശ്യങ്ങൾക്കായി യൂണിറ്റ് നേതൃത്വത്തിൽ ശേഖരിച്ച ഭക്ഷ്യധാന്യങ്ങളും മറ്റു വിഭവങ്ങളും സന്ദർശനവേളയിൽ കൈമാറി.

വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ട്രഷറർ ഹാജറ പി.കെ, ബാവ പവർവേൾഡ് എന്നിവർ ആശംസകൾ നേർന്നു.

യാത്രയുടെ ഭാഗമായി വയനാട്ടിലെ എൻ ഊരും നെല്ലറച്ചാൽ ആദിവാസി ഉന്നതിയും സംഘം സന്ദർശിച്ചു. പ്രദേശത്തെ ജീവിത സാഹചര്യങ്ങളും സംസ്കാരവും അടുത്തറിയാനും സന്ദർശനം അവസരമായി.

ആരോരുമില്ലാത്തവരുടെ സ്നേഹവീടായ പീസ് വില്ലേജിലെ കുടുംബാംഗങ്ങളോടൊപ്പം സന്തോഷവും സ്നേഹവും പങ്കുവെച്ച് സമയം ചെലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്. അവരോടൊപ്പമുള്ള നിമിഷങ്ങൾ യാത്രികർക്ക് ഹൃദയസ്പർശിയായ അനുഭവമായി.

യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് പി.കെ, കോഡിനേറ്റർ സാലിം ജീറോഡ്, കൺവീനർമാരായ റാഫിയ ചാലിൽ, ജംഷീറ, ഷമീമ, സിദ്ദീഖ് സി, മുജീബ് എൻ എന്നിവർ യാത്രയ്ക്കും വിഭവസമാഹരണത്തിനും നേതൃത്വം നൽകി.

സാമൂഹിക ഉത്തരവാദിത്തവും സഹജീവികളോടുള്ള കരുതലും പങ്കുവെച്ച യാത്ര പങ്കെടുത്തവർക്ക് വേറിട്ടൊരു അനുഭവമായി.
Previous Post Next Post
Italian Trulli
Italian Trulli