കാൻസറിനെ അതിജീവിച്ച അദ്ധ്യാപികയുടെ ജീവിത കഥ കനലിലെ കനി വാഴങ്ങൾ പ്രകാശനം ചെയ്യപെട്ടു. ചൂലൂർ സി.എച്ച് സെന്ററിൽ നടന്ന ചടങ്ങിൽ ഇ.ടി മുഹമ്മദ് ബഷീർ (എം.പി) കെ.ഇ. എൻ കുഞ്ഞമ്മദിന് പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു. ചേന്ദമംഗല്ലൂർ ഇസ്ലാഹിയാ അസോസിയേഷൻ പ്രസിഡന്റ് കെ. സുബൈർ അദ്ധ്യക്ഷത വഹിച്ചു.
സ്വന്തം വേദനകൾ കടിച്ചമർത്തി മറ്റുള്ളവരുടെ വേദനകൾ അകത്താൻ ജീവിതം പറയുന്ന ഷൈമ ടീച്ചർ കാലത്തിന്റൂ മുമ്പിൽ നടക്കുന്ന ജീവകാരുണ്യ സേവികയാണന്ന് ഇ.ടി തന്റ ഉൽഘാടനപ സംഗത്തിൽ പറഞ്ഞു.
നിഷ്കളങ്കതയുടെ തനിരൂപമായ എഴുത്തുകാരി ഷൈമടീച്ചരുടെ വരികൾ ആർത്രതയുടെ തുടിപ്പുകൾ ആണന്ന് കെ.ഇ.എൻ വിലയിരുത്തി.
കാൻസർ രോഗികൾ, കാൻസർ മുക്തി നേടിയവർ അടക്കം വലിയ ജനകൂട്ടം ചടങ്ങിന് സാക്ഷിയായി. നിഷ എം, എൻ.പി വി. റഹ്മാബി, എൻ.പി ഹംസ മാസ്റ്റർ, കുഞ്ഞോയി കണ്ണഞ്ചേരി, കെ.പി.യു അലി, ശബീബ കെ.ടി, വസന്ത എൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗൃന്ഥകർത്താവ് ഷൈമ മാടത്തിങ്ങൽ മറുമൊഴി നടത്തി.
ചിത്രം: കാൻസർ രോഗമുക്ത ജീവിതം പറയുന്ന ഷൈമ മാടത്തിങ്ങലിന്റ പുസ്തകം കനലിലെ കനിവാഴങ്ങൾ ഇ.ടി മുഹമ്മദ ബഷീർ എം.പി, കെ.ഇ.എന്ന് നൽകി പ്രകാശനം ചെയ്തപ്പോൾ.
Tags:
MAVOOR