കൊടിയത്തൂർ: കേരള സ്കൂൾ കായികമേളയുടെ പ്രധാന വേദികളിലൊന്നായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായിക താരങ്ങൾക്ക് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഊഷ്മള സ്വീകരണം നൽകി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി മത്സരാർഥികളെ വേദിയിലേക്ക് ആനയിച്ചു. നിരവധി വിദ്യാർഥികളും അധ്യാപകരും ഘോഷയാത്രയിൽ അണിനിരന്നു.
സീനിയർ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, കരാട്ടെ, ജൂനിയർ, സബ് ജൂനിയർ ആൺ കുട്ടികളുടെയും പെൺ കുട്ടികളുടെയും ബോൾ ബാഡ് മിൻ്റൺ എന്നിവയാണ് 5 ദിവസങ്ങളിലായി ഇവിടെ നടക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ടീച്ചർ, വൈസ് പ്രസിഡന്റ് സുജാ ടോം, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ പി. അഹമ്മദ് കുട്ടി, കസ്ന ഹമീദ്, പ്രേമ കോട്ടമ്മൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ധന്യ ബാബുരാജ്, മജീദ് മൂലത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.വി നിയാസ്, എസ്.എ നാസർ, ടി.പി ഷറഫുദ്ദീൻ, എം.പി ജുമൈല, ഹസീന പുതിയോട്ടിൽ, മുഹമ്മദ് യൂസഫ്, മുക്കം എ.ഇ.ഒ ദീപ്തി, പി.ടി.എം.എച്ച്.എസ് പ്രിൻസിപ്പൽ ഇസ്മായിൽ, എച്ച്.എം. മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ഫസൽ ബാബു, കെ.പി അബ്ദുറഹിമാൻ, എം.എ അബ്ദുൽ അസീസ് ആരിഫ്, സി.പി അസീസ്, മുനീർ ഗോതമ്പറോഡ്, ഷംസുദ്ദീൻ ചെറുവാടി ഷറീന ടീച്ചർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി മത്സരാർഥികളെ വേദിയിലേക്ക് ആനയിച്ചു. നിരവധി വിദ്യാർഥികളും അധ്യാപകരും ഘോഷയാത്രയിൽ അണിനിരന്നു.
Tags:
KODIYATHUR