Trending

നമുക്ക് കൈകോർക്കാം 50 കോടിയിലേക്ക്; എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങായി വ്യാപാരികൾ.

പന്നിക്കോട്: അപൂർവ രോഗമായ എസ്.എം.എ ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി നാടൊന്നാകെ നടത്തുന്ന കാരുണ്യദൗത്യത്തിൽ പങ്കുചേർന്ന് വ്യാപാരികളും. ചികിത്സാ ചെലവിലേക്കുള്ള ധനശേഖരണത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി പന്നിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ചായസൽക്കാരവും ഗാനവിരുന്നും സംഘടിപ്പിച്ചു.

പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. ആദ്യ സംഭാവന രമേശ് പണിക്കർ നൽകി.

മണ്ഡലം പ്രസിഡന്റ് പി. പ്രേമൻ, മജീദ് പുതുക്കുടി, ബാബു മൂലയിൽ, യൂണിറ്റ് പ്രസിഡന്റ് പി.വി അബ്ദുല്ല, യൂണിറ്റ് സെക്രട്ടറി ഇ. അശോകൻ, മുൻ പ്രസിഡന്റ് പി.സി സഹീദ്, കൊടിയത്തൂർ പഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടി, ചെറുവാടി യൂണിറ്റ് ട്രഷറർ അബ്ദുന്നാസർ എന്നിവർ സംസാരിച്ചു.

ധനശേഖരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഗാനവിരുന്നിൽ കൊടിയത്തൂർ കെ.വി.വി.ഇ.എസ് ജനറൽ സെക്രട്ടറി ടി.കെ അനീഫ ദിൽബാബ്, പട്ടുറുമാൽ ഫെയിം തേജമോൾ, ബാബു പൊലുകുന്നത്ത് തുടങ്ങി പ്രദേശത്തെ നിരവധി കലാകാരന്മാർ ഗാനങ്ങൾ അവതരിപ്പിച്ചു.

മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി 50 കോടി രൂപ സമാഹരിക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള കാരുണ്യയാത്രയിൽ വ്യാപാരികളുടെ കൂട്ടായ്മയും പങ്കുചേർന്നത് ശ്രദ്ധേയമായി.

സുമനസ്സുകളുടെ സഹായം കൂടുതൽ പേരിലേക്ക് എത്തിക്കാനും ചികിത്സാ ധനശേഖരണത്തിന് കരുത്തേകാനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്.
Previous Post Next Post
Italian Trulli
Italian Trulli