Trending

SKJM മാവൂർ റെയ്ഞ്ച് മുസാബഖ: ചെറൂപ്പ ഹിമായത്തുൽ ഇസ്ലാം ചാമ്പ്യന്മാർ.

മാവൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ഒന്നിടവിട്ട വർഷങ്ങളിൽ നടത്തിവരുന്ന മുസാബഖ കലാസാഹിത്യ മത്സരം മാവൂർ റെയ്ഞ്ച് മത്സരത്തിന് ഇന്ദിരാഗാന്ധി കൺവെൻഷൻ സെൻ്ററിൽ ആവേശോജ്ജ്വല സമാപനം. 
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസ ചെറൂപ്പ ചാമ്പ്യന്മാരായി.

ഖുവ്വത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്റസ കുറ്റിക്കടവ്, ഇർശാദുൽ ഔലാദ് സെക്കണ്ടറി മദ്റസ സൗത്ത് അരയങ്കോട് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇർഫാൻ ഹുദവി അധ്യക്ഷനായി.

മുഹമ്മദ് അഷ്റഫ് റഹ്മാനി ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി എം അഷ്റഫ് മൗലവി ട്രോഫി വിതരണം ചെയ്തു. മുഅല്ലിം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹിമായത്തുൽ ഇസ്ലാം മദ്രസയിലെ അധ്യാപകർക്ക് റെയിഞ്ച് ട്രഷറർ മുരട്ടിരി അബ്ദുറഹ്മാൻ ട്രോഫി സമ്മാനിച്ചു. ഷഫീഖ് ഫൈസി ആമുഖ പ്രഭാഷണം നടത്തി.

എസ് കെ എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ കരീം നിസാമി, എൻ.ഐ.ടി മേഖല പ്രസിഡണ്ട് പി പി അബ്ദുറഊഫ് പാറമ്മൽ, അഹമ്മദ് കോയ മുസ്ലിയാർ, മുഹിയുദ്ദീൻ കുട്ടി ദാരിമി, പി സി അനസ് കൽപള്ളി, മൂസ മുസ്ലിയാർ കുറ്റിക്കടവ്, അഷ്റഫ് ഫൈസി പാണക്കാട്, ഷെഫീഖ് ഹുദവി മാവൂർ, ഹമീസ് ഫൈസി, ലുക്മാൻ ഫൈസി, സുൽഫിക്കർ മുസ്ലിയാർ, പി പി അബ്ദുശ്ശുക്കൂർ, മുഹമ്മദ് കുട്ടി ഹൈതമി, കെ ടി അബ്ദുറഹ്മാൻ,
ഷമീർ മാവൂർ, സൈനുൽ ആബിദ് ഫൈസി, റസാക്ക് മുസ്ലിയാർ, വായോളി അഹ്മദ് കുട്ടി, സൽമാൻ ഫൈസി സംബന്ധിച്ചു.

ഫോട്ടോ അടിക്കുറിപ്പ്:
മാവൂർ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മുസാബഖ കലാസാഹിത്യ മത്സരത്തിൽ ഓവറോൾ നേടിയ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് മൗലവി ട്രോഫി സമ്മാനിക്കുന്നു.
Previous Post Next Post
Italian Trulli
Italian Trulli